32 വര്‍ഷങ്ങള്‍ക്ക് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; വമ്പന്‍ പ്രോജക്ടുമായി ജ്ഞാനവേല്‍

‘ജയ് ഭീം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധനേടിയ ആളാണ് ജ്ഞാനവേല്‍ രാജ.രജനീകാന്തിനെ നായകനാക്കി ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.ഇപ്പോഴിതാ ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

Also read: ‘മനോരമയ്ക്ക് കുശുമ്പ്; അനാവശ്യ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഞരമ്പ് രോഗം’: മുഖ്യമന്ത്രി

രജനീകാന്തിനൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് ഇപ്പോള്‍ രമേഷ് ബാല തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 32 വര്‍ഷത്തിനുശേഷമാണ് ശേഷമാണ് ഇവരുവരും ഒന്നിക്കുന്നത്. അന്താ കാനൂന്‍,ഗെരാഫ്താര്‍,ഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒത്തുചേരലാണ് ‘തലൈവര്‍ 170’യിലൂടെ സംഭവിക്കാന്‍ പോകുന്നത്.തമിഴില്‍ ഇരുവരും ഒന്നിച്ചുവരുന്ന ആദ്യചിത്രമെന്ന പ്രത്യേകതയും ‘തലൈവര്‍ 170’ക്ക് ഉണ്ട്.

Also Read: ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്; പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക.അനിരുദ്ധ് ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധായകന്‍.സൂര്യ നായകനായ ജ്ഞാനവേല്‍ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News