രജനിക്കൊപ്പം ഫഹദുമെത്തി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ജയ് ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിലും. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ രണ്ട് ദിവസം മുന്‍പാണ് തുടങ്ങിയത്. ഫഹദിനൊപ്പം രജനികാന്തും ജോയിൻ ചെയ്ത ചിത്രങ്ങളും വീഡിയോകളുമൊക്കെ എക്സില്‍ പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന ലൊക്കേഷന്‍ വീഡിയോകളില്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കുന്ന സൂചനകളാണ് വരുന്നത്.

ALSO READ: ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ഹിന്ദുക്കൾ ആരാധന നടത്തി

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിതെന്നാണ് പറയുന്നത് . വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിൽ ഉണ്ട്.

ALSO READ: ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം

33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. രജനികാന്ത് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. സംഗീതം അനിരുദ്ധ് ആണ് .ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News