“മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു”; താരത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് രജനീകാന്ത്

നടൻ മാരിമുത്തുവിന് അന്ത്യാജ്ഞലി അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൂപ്പർതാരം രജനീകാന്ത്. മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു എന്നാണ് താരം കുറിച്ചത്. മാരിമുത്തു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം.- എക്സിൽ രജനീകാന്ത് കുറിച്ചു.

also read :ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം

നടന്റെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സീരിയൽ ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രജനീകാന്തിനന്റെ ജയിലറിലാണ് അവസാനമായി മാരിമുത്തു അഭിനയിച്ചത്. ചിത്രത്തിൽ ശക്തമായ വേഷത്തിലാണ് താരം എത്തിയത്.

58കാരനായ മാരിമുത്തു നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്. മണിരത്‌നം, വസന്ത്, സീമാന്‍, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.

also read :ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളിലുണ്ടാകുന്ന അരക്ഷിതത്വം പരിഹരിക്കും: വനിത കമ്മിഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News