ഡാൻസ് നമ്പറുമായി രജനികാന്ത്, ഓണം കളറാക്കി സൂപ്പർതാരം

Rajinikanth Dance for Onam

തിരുവോണനാളിൽ പച്ച ഷർട്ടും കോടി മുണ്ടും ധരിച്ച് മലയാളികൾക്കായി സ്റ്റൈലൻ ഡാൻസുമായി രജനികാന്ത്. വേട്ടയ്യനിലെ ‘മനസിലായോ’ എന്ന പാട്ടിനാണ് താരവും കൂലി സെറ്റിലെ അണിയറപ്രവർത്തകരും ചുവടുവച്ചത്. റിലീസ് ചെയ്ത സമയം മുതൽ ട്രെൻഡ് സെറ്ററാണ് മനസിലായോ പാട്ട്. ‘കൂലി’ സിനിമയുടെ സെറ്റിൽ നിന്നാണ് മലയാളികൾക്കായി സർപ്രൈസ് വിഡിയോ എത്തിയത്. മലയാളിയായ ക്യാമറാമാൻ ഗിരീഷ് ഗംഗാധരനും രജനിക്കൊപ്പം വീഡിയോയിൽ ചുവടു വച്ചിട്ടുണ്ട്.

Also Read: ജൂനിയർ ഡോക്ടറുടെ കൊലപാതകം, കൊൽക്കത്ത തെരുവിൽ പ്രതിഷേധനൃത്തമാടി മോക്ഷ

ഗാനത്തിലെ സിഗ്നേച്ചർ സ്റ്റെപ്പാണ് രജനീകാന്ത് വീഡിയോയിൽ കളിച്ചത്. സ്റ്റെപ്പ് കൂലി ടീമിലെ സഹപ്രവർത്തകർക്ക് പഠിപ്പിച്ചു കൊടുക്കുന്നതും വിഡിയോയിൽ കാണാം. ‘കൂലിയുടെ സെറ്റിൽ സ്റ്റൈലായി ഓണം ആഘോഷിക്കുന്ന സൂപ്പർതാരം’ എന്ന അടിക്കുറിപ്പോടെയാണ് സൺ പിക്ചേഴ്സ് വിഡിയോ പങ്കുവച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News