യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത് രംഗത്ത്. ഉത്തരേന്ത്യന്‍ യാത്രക്ക് ശേഷം ചെന്നൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു രജിനികാന്ത്.

‘ഒരു സന്യാസിയായാലും യോഗിയായാലും, അവര്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞവരായാലും അവരുടെ കാല്‍ക്കല്‍ വീഴുന്നത് എന്റെ ശീലമാണ്. ഞാന്‍ അതാണ് ചെയ്തത്,’ രജിനികാന്ത് പറഞ്ഞു.

ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ലഖ്‌നൗവിലെ വസതിയിലെത്തിയപ്പോഴാണ് രജിനികാന്ത് യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ചത്.

ഈ നടപടിയില്‍ നടനെതിരെ വലിയ വിമര്‍ശനം നടനെതിരെ ഉയര്‍ന്നിരുന്നു. പലരും രജനികാന്തിന്റെ പ്രവൃത്തിയില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ദയനീയം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News