രജനികാന്ത് ചിത്രം ജയിലറിന് തിരിച്ചടി

രജനികാന്ത് നായകനായ ജയിലര്‍ തിയറ്ററുകളില്‍ മികച്ച കളക്ഷനാണ് നേടിയത്. നെല്‍സണ്‍ ദിലീപ്കുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ .രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരും അതിഥി വേഷത്തില്‍ എത്തിയതോടെ ചിത്രം വമ്പന്‍ വിജയത്തിലേക്ക് എത്തിയിരിക്കുന്നു. 500 കോടിയിലേറെ കളക്ഷനും 200 കോടിക്ക് അടുത്ത് പ്രൊഫിറ്റും ചിത്രത്തിന് ലഭ്യമായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് 25-ാം തീയതി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള ഗ്രോസ്സ് 525 കോടിയിലേറെയാണ്.

Also Read: ‘ദ പവര്‍ ഓഫ് ഇന്ത്യ’; പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

എന്നാലിപ്പോള്‍ ചിത്രത്തിന്റെ പ്രിന്റ് ചോര്‍ന്നിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പ്രധാനമായും ടെലഗ്രാം വഴിയാണ് ജയിലറിന്റെ എച്ച്ഡി പ്രിന്റ് പ്രചരിക്കുന്നത്. ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രിന്റ് ചോര്‍ന്നിരിക്കുന്നത്. സണ്‍ നെക്സ്റ്റിലൂടെയും നെറ്റ്ഫ്‌ലിക്‌സിലൂടെയും ചിത്രം പുറത്തുവരാനിരിക്കെ പ്രിന്റ് ചോര്‍ന്നതോടെ ഇത് നെറ്റ്ഫ്‌ലിക്‌സിനും തിരിച്ചടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News