‘ജയിലർ റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയി രജനികാന്ത്’, പതിവ് തെറ്റിച്ചില്ലെന്ന് ആരാധകർ

ജയിലർ സിനിമ റിലീസാകുമ്പോൾ സൂപ്പർസ്റ്റാർ രജനികാന്ത് ഹിമാലയത്തിൽ തീർത്ഥാടന യാത്ര നടത്തുകയായിരിക്കും. ഇത് താരത്തിന്റെ ഒരു പതിവ് രീതിയാണ്, അണ്ണാത്തെ ചിത്രം റിലീസ് ആകുമ്പോഴും ഹിമാലയൻ യാത്രക്ക് താരം പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് 19 മൂലം അത് നടന്നില്ല. ഇപ്പോഴിതാ ഏറെ പ്രതീക്ഷയുള്ള നെൽസൻ ചിത്രം റിലീസ് ആകുന്ന ദിവസം തന്നെ താരം ഹിമാലയത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല’; സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഹേമാമാലിനി

ഇത്തവണ ഒരാഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ടാണ് ബുധനാഴ്ച രാവിലെ ചെന്നൈയില്‍ നിന്നും രജനി യാത്ര പുറപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. സിനിമയിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറുകൾക്കും പാട്ടുകൾക്കും വലിയ വരവേൽപ്പാണ് ലഭിച്ചത്.

ALSO READ: മണിപ്പൂർ കലാപം; കുക്കി നേതാക്കളുമായി കൂടികാഴ്ച നടത്തി അമിത് ഷാ

അതേസമയം, ഹിമാലയത്തിലേക്കുള്ള യാത്ര ആരംഭിക്കും മുന്‍പ് ചെന്നൈയിലെ വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് രജനി സംസാരിച്ചു. ജയിലർ നിങ്ങൾ പ്രേക്ഷകരാണ് കണ്ട് വിലയിരുത്തേണ്ടതെന്ന് രജനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News