ധ്യാനത്തിനായി രജനികാന്ത് വീണ്ടും ഹിമാലയത്തിലേക്ക്; കൂലിയുടെ ഷൂട്ടിന് മുൻപ് പോയേക്കും

ധ്യാനത്തിനായി സൂപ്പര്‍താരം രജനികാന്ത് ഹിമാലയത്തിലേക്ക് പോകുന്നതാണ് രജനി ആരാധകർക്കിടയിലെ പുതിയ ചർച്ച. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.നേരത്തെ ജയിലര്‍ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. ഇപ്പോഴിതാ വേട്ടയ്യന്‍ ഷൂട്ടിംഗ് അവസാനിച്ചതോടെയാണ് താരം വീണ്ടും ഹിമാലയത്തിലേക്ക് പോകുന്നത്.

ALSO READ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിലാണ് രജനി അടുത്തതായി അഭിനയിക്കുന്നത്. ഇതിന് മുന്നോടിയായാണ് രജനി ഹിമാലയത്തിലേക്ക് പോകുന്നത് എന്നാണ് വിവരം.

സാധാരണയായ ആഗസ്റ്റ് മാസത്തിലാണ് രജനികാന്തിന്റെ ഹിമാലയ സന്ദര്‍ശനം. എന്നാല്‍ ഇത്തവണ കൂലിയുടെ ഷൂട്ടിംഗ് ജൂണിൽ തുടങ്ങുന്നതിനാൽ ഉള്ളതിനാല്‍ അത് മുടങ്ങിയേക്കാം അതിനാലാണ് രജനി നേരത്തെ ഹിമാലയത്തിലേക്ക് പോകുന്നത് എന്നാണ് വിവരം.

ALSO READ: ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനായി ചുമതലയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News