ആരാധകർ ആഘോഷമാക്കിയ ജയിലർ 2 വിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് നിർമാതാക്കൾ. ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചാണ് ആരാധകരെ വീണ്ടും സന്തോഷത്തിലാക്കിയിരിക്കുന്നത്. റിലീസിന് പിന്നാലെ ആരാധകർ ടീസർ ഏറ്റെടുത്ത് കഴിഞ്ഞു.
2023 ല്‍ ആയിരുന്നു രജനികാന്ത് ചിത്രം ജയിലര്‍ റിലീസ് ആയത് . സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലര്‍. തിയേറ്റർ ഇളക്കി മറിച്ച സിനിമ കൂടിയായിരുന്നു ജയിലർ. മികച്ച കളക്ഷൻ ആണ് ചിത്രം നേടിയത്. വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയ സിനിമ കൂടിയായിരുന്നു ജയിലർ .
also read: തന്നെ സംബന്ധിച്ച് നല്ലൊരു കഥാപാത്രം ചെയ്യുക എന്നതായിരുന്നു ആ സിനിമക്ക് പിന്നിൽ: നടി ഹണി റോസ്
കൂടാതെ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here