രജനികാന്ത് ചിത്രം വേട്ടയ്യൻ ഒടിടിയിലേക്ക്?

vettaiyan ott

സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ ബിഗ് ബജറ്റ് ചിത്രം വേട്ടയ്യൻ ഉടൻ ഒടിടിയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ട്. 300 കോടി ബജറ്റിൽ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിനെ തുടർന്ന് നിർമ്മാണ കമ്പനിയായ ലൈക്ക രജനീകാന്തുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേയാണ് വേട്ടയ്യൻ ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്ന വാർത്തകൾ വരുന്നത്. നവംബർ ഏഴ് മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ALSO READ; ബീസ്റ്റ് മോഡിൽ ആസിഫ് അലി, അതിരടി മാസുമായി രോഹിത്ത് വി എസ്; പ്രതീക്ഷളുയർത്തി ടിക്കി ടാക്ക

രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നിട്ടും മുടക്കു മുതല്‍ ഇതുവരെ തിരികെ പിടിക്കാനായിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗം സൃഷ്ടിച്ചില്ലെങ്കിലും അനിരുദ്ധിന്‍റെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News