‘വാച്ച്മാന് പോലും കൊടുക്കാൻ പൈസയില്ലാത്ത ഒരു സമയം ഉണ്ടായിരുന്നു; ബിഗ് ബിയുടെ ദുരിതകാലത്തേക്കുറിച്ച് രജനീകാന്ത്

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയ്യനില്‍ ശക്തമായ വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ബിഗ് ബി യെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒന്നുമില്ലായ്മയിൽ നിന്ന് തരാം നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് രജനികാന്ത് പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്.

Also read:എയർ മാർഷൽ അമർ പ്രീത് സിങ് പുതിയ ഇന്ത്യൻ വ്യോമസേന മേധാവി

ബിഗ് ബി സിനിമകള്‍ നിര്‍മിക്കുന്ന സമയത്ത് വലിയ നഷ്ടം സംഭവിച്ചു. വാച്ച്മാന് ശമ്പളം നൽകാൻ പോലും അദ്ദേഹത്തിന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജുഹുവിലെ വീട് ലേലത്തിനു വച്ചു. ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തെ നോക്കി പരിഹസിച്ചു. മൂന്ന് വർഷം കൊണ്ട് അദ്ദേഹം തന്നെ നഷ്ടപ്പെട്ട പണം മുഴുവനും വീണ്ടെടുത്തു. ജുഹുവിലെ വീട് കൂടാതെ അതേ തെരുവില്‍ മൂന്ന് വീട് കൂടി അദ്ദേഹം വാങ്ങി.

Also read:നീലഗിരിയിൽ നീലവസന്തം തീർത്ത് നീലക്കുറിഞ്ഞി; സന്ദർശകർക്ക് വിലക്ക്

അദ്ദേഹം വലിയ പ്രചോദനമാണ്. 82 വയസുണ്ട് അദ്ദേഹത്തിന്. ദിവസം 10 മണിക്കൂറാണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തിന്റെ അച്ഛന് വലിയ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി സ്വാധീനം നടത്താന്‍ അച്ഛന് കഴിയുമായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ സ്വാധീനമില്ലാതെ അദ്ദേഹം ഒറ്റയ്ക്ക് കരിയര്‍ പടുത്തുയര്‍ത്തിയത്- രജനികാന്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News