നടൻ രജനികാന്തിന്റെ വസതിയിൽ വെള്ളം കയറി; വീഡിയോ

ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ നടൻ രജനികാന്തിന്റെ വസതിയിൽ വെള്ളം കയറി. ചെന്നൈ പോയസ് ഗാർഡന്റെ പരിസരത്ത് വെള്ളം കയറുകയും രജനികാന്തിന്റെ വീടിന് നാശനഷ്ടമുണ്ടായെന്നുമാണ് വിവരം. നടന്റെ വീടിന് മുന്നിലെ വെള്ളക്കെട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതവും ബുദ്ധിമുട്ടിലാണെന്നും വിവരമുണ്ട്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുനെൽവേലിയിലാണ് നിലവിൽ രജനികാന്ത് ഉള്ളത്.

ALSO READ: 2005 ലെ ഐ എഫ് എഫ് കെ കാലം, രോഷാകുലരായ പ്രതിനിധികളെ ആശ്വസിപ്പിക്കുന്ന കമലും കെ ജി ജോർജും; വൈറലായി ചിത്രം

അതേസമയം ചെന്നൈയിലെ പ്രളയബാധിതർക്ക് രജനികാന്ത് 10 കോടി രൂപ സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന നൽകിയത്. ഷാറൂഖ് ഖാനും ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു.

നടൻ സൂര്യയും സഹോദരൻ കാർത്തിയും ആദ്യഗഡുവായി 10 ലക്ഷം രൂപ നൽകിയിരുന്നു.ചെന്നൈയിലെ പ്രളയത്തിൽ ബോളിവുഡ് താരം ആമിർ ഖാനും നടൻ വിഷ്ണു വിശാലും കുടുങ്ങിയിരുന്നു. ഫയർ ആൻഡ് റസ്ക്യൂ വിഭാഗമെത്തിയാണ് ഇവരെ മാറ്റിയത്.

ALSO READ: ബിസിസിഐയുടെ ആസ്തി വിവരങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News