ആ ശീലം ഇല്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകൂടി നല്ല മനുഷ്യനും നടനുമാകുമായിരുന്നു: രജനികാന്ത്

മദ്യപാനശീലമില്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകൂടി നല്ല മനുഷ്യനും നടനുമായേനെയെന്ന് നടന്‍ രജനികാന്ത്. മദ്യപാനശീലമില്ലായിരുന്നെങ്കില്‍ താനൊരു നല്ല മനുഷ്യനും നടനുമായേനേ. നിങ്ങളാരും സ്ഥിരമായി മദ്യപിക്കരുതെന്നും വേണമെങ്കില്‍ വല്ലപ്പോഴും നടക്കുന്ന പാര്‍ട്ടികളില്‍ മദ്യപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘ജയിലറി’ന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഒരുകാലത്ത് തനിക്കുണ്ടായിരുന്ന മദ്യപാനശീലത്തേക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ആദ്യമായി മോഹന്‍ലാല്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News