എന്തൊരു മനുഷ്യന്‍, മഹാ നടനാണ് മോഹന്‍ലാല്‍; പ്രശംസിച്ച് രജനികാന്ത്

‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടെയാണ് മോഹന്‍ലാലിനെ പ്രശംസിച്ച് രജനികാന്ത്. മോഹന്‍ലാല്‍ മഹാ നടനാണെന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും രജനികാന്ത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തുന്നത്.

”എന്തൊരു മനുഷ്യന്‍, മഹാ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി.” പ്രസംഗത്തിനിടെ രജനി പറഞ്ഞു. രജനികാന്തിനോടുള്ള ഇഷ്ടം കൊണ്ടാണ് കഥ പോലും കേള്‍ക്കാതെ ഈ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതിച്ചതെന്ന് സംവിധായകന്‍ നെല്‍സണും പറഞ്ഞു.

”മോഹന്‍ലാല്‍ സര്‍ എന്നെ നേരിട്ടുവിളിച്ചാണ് സിനിമയില്‍ അഭിനയിക്കാമെന്ന് പറയുന്നത്. കഥയുടെ മികവുകൊണ്ടല്ല, രജനി സാറിനോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം വരാമെന്ന് സമ്മതിച്ചത്. അതുകൊണ്ട് തന്നെ നമ്മള്‍ ഈ ചാന്‍സ് എടുത്ത് അദ്ദേഹത്തെ ദുരപയോഗം ചെയ്യരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടതെന്തോ അത് കൃത്യമായി സിനിമയില്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.”-നെല്‍സണ്‍ പറഞ്ഞു.

ഇതാദ്യമായാണ് മോഹന്‍ലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. തമന്നയാണ് നായിക. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്രാജ് കുമാര്‍, ജാക്കി ഷ്‌റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News