ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്, തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല: രജനികാന്ത്

ജയിലര്‍ സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ രജനികാന്ത്. കാവാലയ്യ എന്ന പാട്ടിനായി താന്‍ നേരത്തെ റെഡിയായി ചെന്നുവെന്ന് ജയിലറിന്റ ഓഡിയോ ലോഞ്ചില്‍ വെച്ച് രജനികാന്ത് പറഞ്ഞു. എന്നാല്‍ തമന്നയുമായി വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ ചെയ്യാനായുള്ളൂ എന്നുമാണ് രജിനി പറയുന്നത്.

ബീസ്റ്റിന്റെ പരാജയത്തിന്റെ സമയത്ത് നെല്‍സണിനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരുപാട് പേര്‍ തന്നോട് അവശ്യപ്പെട്ടിരുന്നു എന്നും രജിനികാന്ത് പറഞ്ഞു.

‘റിഹേഴ്സലെല്ലാം ചെയ്ത് ഞാന്‍ ആദ്യമേ റെഡിയായി നിന്നു. ഒരു പാട്ട് ആണുള്ളത് എന്ന് പറഞ്ഞ് എനിക്ക് വലിയ ബില്‍ഡ് അപ്പ് ആണ് തന്നത്. ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്. അപ്പോള്‍ തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല. അതേ സെറ്റപ്പില്‍ ഒരു സീന്‍ കൂടിയുണ്ട്. അതിലാണെങ്കില്‍ തമന്ന ഇല്ല. അതിന് ശേഷം രണ്ട് ക്ലോസപ്പ് എടുത്തിട്ട് സാര്‍ കഴിഞ്ഞു എന്ന് പറഞ്ഞു,’ രജിനികാന്ത് പറഞ്ഞു.

‘ജയിലറിനായി ഞങ്ങള്‍ ഒരു പ്രൊമോ ഷൂട്ട് ചെയ്ത് പുറത്ത് ഇറക്കിയിരുന്നു, അതിന് ശേഷമാണ് നെല്‍സണ്‍ വിജയ് ചിത്രം ബീസ്റ്റ് റിലീസ് ചെയ്തത്. പക്ഷെ ചിത്രം വിചാരിച്ച അത്രയും നന്നായി പോയില്ല, വിതരണക്കാരുള്‍പ്പെടെയുള്ള പലരില്‍ നിന്നും നെല്‍സണെ സംവിധായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കോളുകള്‍ ലഭിച്ചു.

നിരവധി കോളുകള്‍ ലഭിച്ചപ്പോള്‍ ഞങ്ങള്‍ സണ്‍ പിക്ചേഴ്സുമായി ചര്‍ച്ചകള്‍ നടത്തി, അവര്‍ എന്നോട് പറഞ്ഞത് ബീസ്റ്റിന് മോശം അഭിപ്രായങ്ങള്‍ ആണെന്ന് ഉള്ളത് ശരിയാണ് സാര്‍, പക്ഷെ സിനിമ നന്നായി തന്നെ ബോക്‌സ് ഓഫീസില്‍ പെര്‍ഫോമന്‍സ് നടത്തുന്നുണ്ട് എന്നാണ്,’ രജിനി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News