‘പുറന്തനാൾ വാഴ്ത്തുക്കൾ’; ‘ദളപതി’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്

rajnikanth

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പിറന്നാൾ ആണിന്ന്. രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ‘ദളപതി’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള തിയേറ്ററുകളിൽ ‘ദളപതി’ റീ റിലീസ് ചെയ്യും. ബുക്ക് മൈ ഷോയിൽ വരെ ദളപതിയുടെ ടിക്കറ്റ് ബുക്കിംഗിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 8000 ല്‍ കൂടുതൽ ദളപതിയുടെ റീ റിലീസ് ടിക്കറ്റുകളാണ് വിറ്റത്.

അതേസമയം മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ രജനികാന്തും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ്. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒന്നാണ് ഇത്.

also read: കാത്തിരിപ്പിന് ഇനി കുറച്ച് നാളുകൾ ബാക്കി; ബറോസ് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന് താരം
പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ 4K ഡോൾബി അറ്റ്മോസിലാണ് ‘ദളപതി’ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. കേരളത്തിലും സിനിമക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്. സൂര്യ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചത്. ദേവ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത് . ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News