‘ജയിലർ ഞാനും യോഗിയും ഒരുമിച്ച് കാണും’, ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്കൊടുവിൽ രജനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് താൻ ജയിലര്‍ സിനിമ കാണാൻ പോകുന്നതെന്ന് നടൻ രജനികാന്ത്. സിനിമയുടെ റിലീസ് ദിവസം ആത്മീയ യാത്രയ്ക്കായി രജനി ഹിമാലയത്തിലേക്ക് പോയിരുന്നു. ഇവിടെ നിന്ന് നേരെ ലഖ്നൗവില്‍ എത്തിയ അദ്ദേഹം യോഗി ആദിത്യനാഥിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ യോഗിക്കൊപ്പമാണ് താൻ സിനിമ കാണാൻ പോകുന്നതെന്ന് താരം വ്യക്തമാക്കിയത്.

ALSO READ: മാധ്യമ പ്രവർത്തകന്റെ കൊലപാതകം; നാലുപേർ കസ്റ്റഡിയിൽ

ശനിയാഴ്ചയാണ് ഇരുവരും ഒരുമിച്ച് സിനിമ കാണുക എന്നാണ് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇന്ത്യയൊട്ടാകെ ജയിലർ തരംഗമാണ് ഇപ്പോൾ ആഞ്ഞടിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 500 കോടിയിലേറെ രൂപയാണ് ബോക്സോഫിസില്‍ നിന്നും നേടിയിരിക്കുന്നത്. ഒരാഴ്ച നീണ്ട ആത്മീയ യാത്രയ്ക്ക് ശേഷമാണ് രജനി യുപിയില്‍ എത്തിയിരിക്കുന്നത്. ഈ മാസം പത്തിനാണ് ജയിലർ സിനിമ തിയറ്ററില്‍ എത്തിയത്. രജനി ഒന്‍പതിന് തന്നെ ആത്മീയയാത്ര പുറപ്പെട്ടിരുന്നു. എല്ലാ സിനിമകളുടെ റിലീസ് ദിവസവും താരം ഇത്തരത്തിൽ ആത്മീയ യാത്ര നടത്താറുണ്ട്.

ALSO READ: രാജ്യത്ത് വിലക്കയറ്റം കൂടുതല്‍ രാജസ്ഥാനില്‍, കേരളം ദേശീയ ശരാശരിക്കും പിന്നില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News