പന്ത്രണ്ടാം ദിനത്തിൽ 550 കോടി തൂത്ത്‌ വാരി; ജയിലർ

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്‍റെ ആക്ഷൻ പായ്ക്ക് ചിത്രം ‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു. ലോകമെമ്പാടുമുള്ള കളക്ഷനിൽ 12 ദിവസം കൊണ്ട് ചിത്രം 550 കോടിയാണ് കടന്നത്. റിലീസിന്‍റെ ആദ്യ 12 ദിവസങ്ങളിൽ ‘ജയിലർ’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണെന്നും. ഇന്ത്യയില്‍ നിന്നും ഇതുവരെ ചിത്രം 292.70 കോടി നേടിയെന്നുമാണ് സാക്നിൽക്ക്.കോം റിപ്പോർട്ട് പ്രകാരം പറയുന്നത്. മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 1’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന പദവി ‘ജയിലർ’ സ്വന്തമാക്കി.

also read :ലണ്ടനിലെ ഇന്ത്യ ക്ലബ്‌ 
അടച്ചു പൂട്ടുന്നു

ഫിലിം ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍റെ എക്സ് പോസ്റ്റ് അനുസരിച്ച് ‘ജയിലർ’ 12 മത്തെ ദിവസം തികയുമ്പോള്‍ ജയിലര്‍ ലോകമെമ്പാടും 556.50 കോടി നേടിയെന്നാണ് പറയുന്നത്. 12-ാം ദിവസം ലോകമെമ്പാടുമായി രജനി ചിത്രം 12.54 കോടിയും നേടി.

ജയിലര്‍ ആദ്യദിവസം 48.35 കോടിയാണ് നേടിയത്. പിന്നീട് വന്ന വെള്ളിയാഴ്ച ഇത് 10.05 കോടി ആയിരുന്നു. ആദ്യ വാരത്തില്‍ ജയിലര്‍ 235 കോടിയാണ് ആഗോള വ്യാപകമായിനേടിയത്. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ജയിലര്‍ ഇറങ്ങിയിരുന്നു. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ്, സുനില്‍ എന്നിവര്‍ ചിത്രത്തില്‍‌ പ്രധാന വേഷത്തില്‍‌ എത്തി. പ്രധാന വില്ലനായി എത്തിയ വിനായകന്‍റെ പ്രകടനവും ഏറെ ശ്രദ്ധേയമായി.

also read :ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍; ചെലവ് പത്ത് കോടി രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News