തന്റെ അവസരം ഒറ്റ രാത്രി കൊണ്ട് താരപുത്രന്; കരൺ ജോഹറിന് മറുപടി നൽകി രാജ് കുമാർ റാവു

കരൺ ജോഹറുമായുള്ള ഒരു അഭിമുഖത്തിൽ തന്റെ അവസരം ഒറ്റരാത്രി കൊണ്ട് താരപുത്രന് ലഭിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രാജ് കുമാർ റാവു. കരൺ ജോഹർ നിർമിച്ച പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മാഹിയുടെ പ്രമോഷന് സഹതാരം ജാൻവി കപൂറിനൊപ്പം എത്തിയതാണ് റാവു. തന്റെ കരിയറിന്റെ ആദ്യ ഘട്ടത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചാണ്. നെപ്പോട്ടിസം മൂലം ഒറ്റരാത്രി കൊണ്ട് തനിക്ക് ലഭിച്ച അവസരം താരപുത്രന് ലഭിച്ചെന്ന് പറഞ്ഞ അദ്ദേഹം, അതെല്ലാം മറന്ന് താൻ കരിയറിൽ പൂർണ ശ്രദ്ധ നൽകിയെന്നും പറയുന്നു.

ALSO READ:  കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്

മറ്റുള്ളവരുടെ ശ്രദ്ധ നേടാനായി ചിലർ ഉന്നയിക്കുന്ന വിഷയമാണ് നെപ്പോട്ടിസം എന്നാണ് കരൺ ജോഹർ പറഞ്ഞത്. ഒപ്പം പാർട്ടികൾ മിസ് ചെയ്താൽ അവസരം നഷ്ടമാവുമെന്ന ചിലരുടെ അഭിപ്രായങ്ങൾ സംശയമുണർത്തുന്നതാണെന്നും കരൺ പറഞ്ഞു. ഒപ്പം വലിയ വിജയങ്ങൾ നേടിയവർ ഇത് വാർത്തയാക്കാൻ ഒരു ആയുധമാക്കുകയാണെന്നും കരൺ ജോഹർ പറഞ്ഞു. ചിലർ പറയുന്നത് പാർട്ടികൾക്ക് പോയില്ലെങ്കിൽ അവസരമില്ലെന്നാണ്. ഏത് പാർട്ടികളിലാണ് ഇങ്ങനെ നടക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും കരൺ പറഞ്ഞു.

ALSO READ: അവയവ മാഫിയ; 20 പേരെ ഇറാനിലേക്ക് കടത്തിയെന്ന് പിടിയിലായ പ്രതി

ഇതിന് മറുപടിയായി തനിക്ക് തന്നെ അവസരം നഷ്ടപ്പെട്ട അനുഭവമാണ് റാവു പങ്കുവച്ചത്. മുംബൈയിൽ എത്തിയതിന് ശേഷം പാർട്ടികളിൽ പങ്കെടുക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ബന്ധങ്ങൾ പുലർത്തുന്നത് നല്ലതാണെന്നും രാജ്കുമാർ പറഞ്ഞു. എനിക്ക് മുമ്പ് ഒരു സിനിമയിൽ അവസരം ലഭിച്ചതാണ്. എന്നാൽ പെട്ടെന്നൊരു രാത്രിയിൽ ഞാന് ആ സിനിമയിൽ ഇല്ലാതായി. അറിയപ്പെടുന്ന ഒരു താരപുത്രന് ആ അവസരം ലഭിച്ചു. അത് ശരിയല്ല. എന്നാൽ ആ സിനിമ നടന്നില്ലെന്നും റാവു പറഞ്ഞു. അയാൾ സിനിമയ്ക്കുള്ളിലൊരാളാണ്. പക്ഷേ സിനിമയ്ക്ക് പുറത്ത് നിന്നുവന്ന് വിജയിച്ച ഒരാൾക്കും ഇത് നിങ്ങളോട് ചെയ്യാൻ കഴിയുമെന്ന് റാവു കരണിന് മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News