കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു; ബാലകൃഷ്ണൻ പെരിയയെ തുറന്നുകാണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ബാലകൃഷ്ണൻ പെരിയയും തമ്മിലുള്ള ഫേസ്ബുക് പോസ്റ്റിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നടക്കുന്നത്. തന്നെ തോൽപ്പിക്കാൻ ബാലകൃഷ്ണൻ പെരിയ ശ്രമിച്ചുവെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ആരോപിച്ചത്.

ALSO READ: കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് ഒന്നും ചെയ്തില്ല, തങ്ങളുടെ വോട്ട് വികസനത്തിനെന്ന് ജനങ്ങൾ; ബിജെപിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമായി ബിഹാറിലെ ബഗുസാരായ്

പെരിയ രക്തസാക്ഷികൾക്കനുകൂലമായി ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പിൽ ഉദുമയിൽ നടന്ന ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ തെളിവു സഹിതം പുറത്തുവിടും എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

ബാലകൃഷ്ണൻ പെരിയയെ താൻ തുറന്നുകാണിക്കും.ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് രക്ഷപെടില്ല എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു.ഹൈദരാബാദിൽ നിന്ന് താൻ തിരിച്ചെത്തിയാലുടൻ ബുധനാഴ്ച മാധ്യമങ്ങളെ കാണും എന്നും ഉണ്ണിത്താൻ എം പി വ്യക്തമാക്കി.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം; ഇതുവരെയുള്ള പോളിംഗ് ശതമാനം

അതേസമയം കോൺഗ്രസിന്റെ വോട്ടില്ലാതെ തന്നെ താൻ ജയിക്കുമെന്ന് പറഞ്ഞ ആളാണ് ഉണ്ണിത്താനെന്നും ബാക്കി കാര്യങ്ങൾ വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുമെന്നും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് എഫ്ബി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News