കോൺഗ്രസിൽ തുറന്ന പോര്; തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. അന്വേഷണ കമ്മീഷനെ വച്ചതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല. ഫേസ് ബുക്കിൽ തെറി വിളിച്ച സംഭവത്തിൽ അഡ്മിനെ നീക്കം ചെയ്തെന്നും ഉണ്ണിത്താൻ. ചില കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ഫേസ്ബുക്കിലിട്ട ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചു നിൽക്കുന്നു. ചില നേതാക്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ചു. പൊടിക്രിയകൾ ചെയ്ത് ഓഫീസിലും വീട്ടിലും ചില സാധനങ്ങൾ കൊണ്ടു വെച്ചു.

Also Read: പന്തീരാങ്കാവ് ഗാർഹിക പീഡനം; ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത് പ്രതിയുടെ സ്വഭാവ വൈകൃതങ്ങൾ മൂലം

അന്വേഷണ കമ്മീഷനെ നിയമിച്ച സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ല. ബാലകൃഷ്ണൻ പെരിയ മോശമായി പെരുമാറിയവർ എല്ലാം കമ്മീഷന് മുന്നിൽ മൊഴി നൽകുമെന്നും തെളിവുകൾ കയ്യിലുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഉണ്ണിത്താൻ്റെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കോൺഗ്രസ് നേതാവിനെ തെറിവിളിച്ച കാര്യം ഉണ്ണിത്താൻ സ്ഥിരീകരിച്ചു.

Also Read: പത്തനംത്തിട്ടയില്‍ 14കാരനെ കാണാതായി; സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

പേജ് കൈകാര്യം ചെയ്തിരുന്ന അഡ്മിൻമാരെ പുറത്താക്കിയെന്ന് പറഞ്ഞ ഉണ്ണിത്താൻ കാസർകോട്ടെ സോഷ്യൽ മീഡിയ ചുമതലയുള്ള ഡാർലിൻ ജോർജ് കടവൻ തെരഞ്ഞെടുപ്പ് കാലത്ത് ലണ്ടൻ്റെ സൗന്ദര്യം ആസ്വദിച്ച് നടക്കുകയായിരുന്നുവെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ കോൺഗ്രസിൽ നിന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ രാജിവയ്ക്കും. കെപിസിസി നേതൃത്വത്തിൻ്റെ പിന്തുണ തനിക്കുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News