പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാംഗ്ഫുയുമായി കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. അതിർത്തിയിലെ സമാധാനമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അടിത്തറയെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരു മന്ത്രിമാരും വ്യക്തമായ ചർച്ച നടത്തിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗാൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്.
ദില്ലിയിൽ വെച്ച് നടക്കുന്ന ഷാംഗ്ഹായി കോ ഓപ്പറേഷൻ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിൽ ഖസാക്കിസ്ഥാൻ, ഇറാൻ, തജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഷാംഗ്ഹായി കോ ഓപ്പറേഷൻ ഓര്‍ഗനൈസേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സിലിലായിരുന്നു കൂടിക്കാഴ്ച.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here