‘ഭായ് എത്തി’, ലാൽ സലാമിൽ മൊയ്തീൻ ഭായ് ആയി തലൈവർ

സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളായ ഐശ്വര്യ രജനികാന്തിന്റെ പുതിയ ചിത്രമാണ് ലാൽ സലാം. ‘3’, ‘വെയ് രാജാ വെയ്’ എന്നെ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം. ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ്ങും പൂർത്തിയായിരുന്നു.

ചിത്രത്തിൽ തലൈവരും ഒരു അതിഥിവേഷത്തിൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെ അത് സ്ഥിരീകരിച്ച് തലൈവരുടെ കഥാപാത്രത്തിന്റെ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. മൊയ്‌ദീൻ ഭായ് എന്ന കഥാപത്രത്തെയാണ് രജനികാന്ത് സിനിമയിൽ അവതരിപ്പിക്കുന്നത്. ‘എല്ലാവരുടെയും പ്രിയപ്പെട്ട ഭായ് മുംബൈയിൽ എത്തി’ എന്ന അടിക്കുറിപ്പോടെയാണ്‌ തലൈവരുടെ കഥാപാത്രത്തിന്റെ പോസ്റ്റർ ലൈക്ക പങ്കുവെച്ചിരിക്കുന്നത്. തലൈവരും കൂടി വന്നതോടെ ചിത്രത്തിലുള്ള പ്രതീക്ഷ ഇപ്പോൾ കുതിച്ചുയർന്നിരിക്കുകയാണ്.

രജനികാന്തിന്റെ അവസാനമിറങ്ങിയായ ചിത്രം സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ ആയിരുന്നു. ഡോക്ടർ, കോലമാവ്‌ കോകില, ബെസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസന്റെ ജയിലർ ആണ് ഉടൻ ഇറങ്ങാനിരിക്കുന്ന ചിത്രം. ജയിലറിന്റെ റിലീസ് തീയതി അന്നൗൺസ്‌മെന്റ് ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഓഗസ്റ്റ് 10ന് പുറത്തിറങ്ങുന്ന ജയിലർ വൻ താരനിരയിലാണ് ഒരുങ്ങുന്നത്. ജാക്കി ഷിറോഫ്, ശിവരാജ്‌കുമാർ, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങൾ ജയിലറിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News