തമിഴകത്തിന്റെ സ്റ്റൈൽ മന്നനാണ് രജനികാന്ത്. നെൽസൺ സംവിധാനം ചെയ്ത ജയിലറാണ് രജനികാന്തിന്റെ അവസാന ചിത്രം. ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ് ചിത്രം. വിജയാഘോഷത്തിൻറെ ഭാഗമായി ജയിലറില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് ചിത്രത്തിന്രെ നിര്‍മാതാവായ സണ്‍ പിക്ചേര്‍സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തിരുന്നു.ജയിലര്‍ ടൈറ്റില്‍ അടക്കം അടങ്ങുന്ന ചിത്രത്തിന്റെ ഓര്‍മയ്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് ഇന്നലെ കലാനിധി മാരന്‍ വിതരണം ചെയ്‍തത്. നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു.
Also read: ലിയോയുടെ ‘നാ റെഡി’ ക്ക് കട്ടുമായി സെൻസർ ബോർഡ്
ഇപ്പോഴിതാ രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണം എടുക്കുന്നതിന്റെ ഒരു വേറിട്ട വീഡിയോ കണ്ട കൗതുകത്തിലാണ് ആരാധകര്‍. രജനികാന്ത് അമ്പലത്തില്‍ നല്‍കാൻ പണമെടുക്കുന്നത് തന്റെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ നിന്നാണ് എന്ന് വ്യക്തമാകു്ന ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. രജനികാന്ത് രാഘവേന്ദ്ര അമ്പലത്തില്‍ പോയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്.
Only #Thalaivar can plan and do this way.. 👌 pic.twitter.com/8Ao70Sfc9T
— Ramesh Bala (@rameshlaus) September 9, 2023
തലൈവര്‍ ഇങ്ങനെ ഷര്‍ട്ടിന്റെ കൈചുരുട്ടില്‍ പണം സൂക്ഷിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നതിന് ആരാധകര്‍ ഒരു ഉത്തരവും കണ്ടെത്തിയിട്ടുണ്ട്. സൂപ്പര്‍താരമാകും മുന്നേ കണ്ടക്ടറായിരുന്നല്ലോ രജനികാന്ത്. ബസ് കണ്ടക്ടര്‍മാരുടെ ഒരു രീതിയാണിത്. രജനികാന്ത് അന്നത്തെ ശീലം പിന്തുടര്‍ന്നാകും ഷര്‍ട്ടിന്റെ ചുരുട്ടില്‍ പണം സൂക്ഷിച്ചത് എന്നാണ് ചില ആരാധകരുടെ കണ്ടെത്തല്‍.
അതേസമയം, തലൈവര്‍ 170 ആണ് രജനിയുടെ അടുത്തചിത്രം. ജയ് ഭീം സംവിധായകന്‍ ടിജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ. എന്നാല്‍ കോളിവുഡ് ഏറെ ആവേശത്തോടെ കേട്ട വാര്‍ത്ത ലോകേഷ് കനകരാജ് രജനികാന്ത് ചിത്രത്തെക്കുറിച്ചാണ്. ലൈക്ക നിര്‍മ്മിക്കുന്ന തലൈവര്‍ 170ന് ശേഷം ഈ ചിത്രം സംഭവിക്കും എന്നാണ് പൊതുവില്‍ കരുതിപോന്നത്. രജനിയുടെ അവസാന ചിത്രമായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ ചില അഭ്യൂഹങ്ങള്‍ പ്രകാരം ചിത്രത്തില്‍ നിന്നും ലോകേഷ് പിന്‍മാറിയെന്ന വാര്‍ത്ത കോളിവുഡില്‍ പരക്കുകയാണ്.
Also Read: മൊറോക്കോ ഭൂകമ്പം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here