രജൗരി ഏറ്റുമുട്ടല്‍;ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മു കശ്മീർ രജൗരി മേഖലയിലെ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. പരുക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്.കാന്തി വന മേഖലയ്ക്കുള്ളിൽ ഭീകരർ ക്യാമ്പ് ചെയ്യതിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായും ഉടൻ കീഴ്പ്പെടുത്താൻ കഴിയുമെന്നുമാണ് സേന വൃത്തങ്ങൾ അറിയിക്കുന്നത്.ഈ മേഖലയിലെ ഇൻറർനെറ്റ് പൂർണമായും വിച്ഛേദിച്ച നിലയിലാണ്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ PAFF ഏറ്റെടുത്തു.ഏറ്റുമുട്ടലിൽ ശക്തമായ തിരിച്ചടി നൽകുവാൻ തന്നെയാണ് സേനയുടെ തീരുമാനം. ഇതിനായി കൂടുതൽ സൈന്യം സംഭവ സ്ഥലത്ത് എത്തിച്ചേർന്നു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരര്‍ സ്ഫോടകവസ്തു പ്രയോഗിച്ചതിനെ തുടര്‍ന്നാണ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News