രജൗരി ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്

ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. അഞ്ച് സൈനികരാണ് ഇന്ന് നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.

പാകിസ്ഥാൻ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ നിഴൽ സംഘടനയാണ് പിഎഎഫ് എഫ്. അടുത്തിടെ പൂഞ്ചിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും പിഎഎഫ്എഫ് ഏറ്റെടുത്തിരുന്നു.

അതേസമയം, കന്തി വനമേഖലയിൽ ഇപ്പോഴും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രജൗരി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെയോടെയാണ് രജൗരി സെക്ടറിലെ വനമേഖലയിൽ ഭീകരർ എത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചത്. തുടർന്ന് തെരച്ചിലിനായി പ്രദേശം വളഞ്ഞ സൈനികർക്ക് നേരെ മറഞ്ഞിരുന്ന ഭീകരർ സ്‌ഫോടകവസ്തു എറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News