മോദിക്കും ബിജെപിക്കും വോട്ടില്ല; ഹരിയാനയില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും കൈവിട്ട് ജാട്ട് വിഭാഗത്തിന് പിന്നാലെ രജപുത്ര സമുദായവും

Modi

ഹരിയാനയില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും കൈവിട്ട് ജാട്ട് വിഭാഗത്തിന് പിന്നാലെ രജപുത്ര സമുദായവും. ഭിവാനി മണ്ഡലത്തില്‍ ഒത്തുകൂടിയ രജപുത്ര ക്ഷത്രിയ സമുദായംഗങ്ങള്‍ മോദിക്ക് വോട്ട് നല്‍കില്ലെന്ന് പരസ്യമായി പ്രതിജ്ഞ എടുത്തു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും ബ്രാഹ്‌മണ സമൂഹം അറിയിച്ചു.

Also Read: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

ഹരിയാനയിലെ ഭിവാനി മണ്ഡലത്തില്‍ ഒത്തുകൂടിയാണ് രജപുത്ര സമുദായം നരേന്ദ്രമോദിക്കും ബിജെപിക്കും വോട്ടില്ലെന്ന് പ്രഖ്യാപിച്ചത്. ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയ ക്ഷത്രിയര്‍ മുഷ്ടിചുരുട്ടിയ കൈകള്‍ ഉയര്‍ത്തി മോദിക്കെതിരെ പ്രതിജ്ഞ എടുത്തു. ഇതോടെ ക്ഷത്രിയ വോട്ടുകള്‍ ചോരാതിരിക്കാനുളള ബിജെപിയുടെ ഹരിയാനയിലെ ശ്രമവും പരാജയമായി. നേരത്തേ ഗുജറാത്തിലും പടിഞ്ഞാറന്‍ യുപിയിലും രാജസ്ഥാനിലും ഇതേ നിലപാട് തന്നെയായിരുന്നു രജപുത്ര സമുദായം സ്വീകരിച്ചത്. ബ്രാഹ്‌മണ സമൂഹത്തിനെതിരായി ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ മോശം പരാമര്‍ശങ്ങളാണ് ദേശീയതലം വരെ പ്രതിഷേധത്തിന് കാരണം. നിലവില്‍ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ കര്‍ഷക രോഷം ഏറ്റവും കൂടുതല്‍ ഉയരുന്ന സംസ്ഥാനമാണ് ഹരിയാന.

Also Read: ശക്തമായ കാറ്റ്; പൊതുജാഗ്രത നിർദേശങ്ങൾ പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി

കര്‍ഷക ഗ്രാമങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചെത്താന്‍ പോലും കഴിയാത്ത വിധം പലയിടത്തും വിലക്കുണ്ട്. കര്‍ഷകരില്‍ ഭൂരിഭാഗക്കാരായ ജാട്ട് സമുദായം ഇത്തവണ ബിജെപിയെ പൂര്‍ണമായും കൈവിട്ടു. ഗുസ്തി താരങ്ങളുടെ സമരവും അഗ്നിപഥും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സംസ്ഥാനത്ത് ബിജെപി ഏറെ വെല്ലുവിളികള്‍ നേരിടുന്നു. 2019ല്‍ പത്തില്‍ പത്തും നേടി സമ്പൂര്‍ണ ജയം നേടിയ ബിജെപിക്ക് സംസ്ഥാനഭരണം പോലും തുലാസിലാണ്. ജാട്ട് ഇതര വോട്ടുകള്‍ ഏകോപിപ്പിക്കാനുളള ശ്രമത്തിനിടെയാണ് ബ്രാഹ്‌മണ സമൂഹവും ബിജെപിയെ കൈവിടുന്നത്. കോണ്‍ഗ്രസും ആംആദ്മിയും കൈകോര്‍ത്ത് മത്സരിക്കുന്ന ഹരിയാനയില്‍ ഇത്തവണ വലിയ തിരിച്ചുവരവാണ് ഇന്ത്യാ സഖ്യം പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News