രാജു എബ്രഹാമിനെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി ആറ് പേരെയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
രാജു ഏബ്രഹാം, എ പത്മകുമാർ, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ആർ സനൽകുമാർ, പി ബി ഹർഷകുമാർ, ഒമല്ലൂർ ശങ്കരൻ, പി ആർ പ്രസാദ്, എൻ സജികുമാർ, സക്കീർ ഹുസൈൻ, എം വി സഞ്ചു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ, എസ് ഹരിദാസ്, കെ യു ജനീഷ്കുമാർ, കെ മോഹൻകുമാർ, ആർ തുളസീധരൻ പിള്ള, കെ കുമാരൻ, എ എൻ സലീം, സി രാധാകൃഷ്ണൻ, ആർ അജയകുമാർ, ശ്യാം ലാൽ, ബിനു വർഗീസ്, വീണാ ജോർജ്ജ്, എസ് മനോജ്, പി ബി സതീഷ് കുമാർ, ലസിതാ നായർ, റോഷൻ റോയി മാത്യു, ബിന്ദു ചന്ദമോഹൻ, സി എൻ രാജേഷ്, ബി നിസാം, ഫ്രാൻസിസ് വി ആന്റണി, റ്റി വി സ്റ്റാലിൻ, പി സി സുരേഷ് കുമാർ എന്നിവരാണ് ജില്ലാ കമ്മിറ്റി അംഗങ്ങൾ.
ALSO READ; കലൂർ അപകടം;ഇവൻ്റ് മാനേജ്മെൻ്റ് ഉടമ അറസ്റ്റിൽ
24 -ാം പാർട്ടി കോൺഗ്രസ് മുന്നോടിയായി കോന്നിയിൽ നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് രാജു ഏബ്രഹാമിനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.34 അംഗ ജില്ലാ കമ്മറ്റിയിൽ അഞ്ചു പുതു മുഖങ്ങളെയും ഉൾപ്പെടുത്തി.രണ്ട് ക്ഷണിതാക്കൾ ഉൾപ്പെടെ 299 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.കെ പി ഉദയഭാനു, കെ സി രാജഗോപാലൻ, എസ് നിർമലദേവി, ബാബു കോയിക്കലേത്ത്, കെ കെ ശ്രീധരൻ, പീലിപ്പോസ് തോമസ് എന്നിവർ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി.പത്തനംതിട്ടയിൽ പാർട്ടിയെ 9 വർഷം നയിച്ച ശേഷമാണ് കെ പി ഉദയഭാനു ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here