ഡോ ജോണ്‍ ബ്രിട്ടാസ് എംപി വലിയ പ്രതിഭയുള്ളയാളെന്ന് രാജ്യസഭയില്‍ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍. രാഷ്ട്രപതിയുടെ നന്ദിപ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നതിനിടെ, രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ പേരിന് പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. ബ്രിട്ടാസിന്റെ പേരിന് ഇത്രയധികം ഊന്നല്‍ നല്‍കിയത് എന്തു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചപ്പോള്‍ അദ്ദേഹം വലിയ പ്രതിഭയുള്ള ആളാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ മറുപടി നല്‍കി.
ALSO READ: തിയേറ്ററുകൾക്ക് നേരെ വെടിവെയ്പ്പ്, മലൈക്കോട്ടൈ വാലിബന്റെ പ്രദർശനം നിർത്തിവെച്ചു; ആശങ്കയിൽ കാനഡ
ബ്രിട്ടാസിന്റേതുള്‍പ്പെടെ 11 എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വാദിച്ചവരില്‍ ഖാര്‍ഗെയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ധന്‍ഖര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഇക്കാര്യത്തില്‍ ബ്രിട്ടാസിന്റെ ‘വക്കീല്‍’ ആയിരുന്നില്ലേ എന്ന് ചെയര്‍മാന്‍ ചോദിച്ചത് രാജ്യസഭയില്‍ ചിരി പടര്‍ത്തി.
ALSO READ: ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ്; 20ാമത്തെ കുഞ്ഞിനെ പ്രസവിക്കാനൊരുങ്ങി 39കാരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here