ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; നീക്കം ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി

ഡോ. ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. രാജ്യസഭ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍കറിന്‍റേതാണ് നടപടി. പാര്‍ലമെന്‍റിലുണ്ടായ പുകയാക്രമണത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് എംപിമാരെ സഭയില്‍ നിന്നും പുറത്താക്കിയത്. പ്രതിഷേധത്തിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും 146 എം പി മാരെയാണ് സസ്പെൻസ് ചെയ്തത്.

ALSO READ: കൊലയാളിയുടെ ഓർമകൾക്കാണ് രാജ്യം ഭരിക്കുന്നവർ പ്രാധാന്യം നൽകുന്നത്: വി വസീഫ്

ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് രാജ്യസഭ ചെയര്‍മാന്‍ നടപടി പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍റെ കാലയളവ് മതിയായ നടപടിയായി കണക്കാക്കണമെന്ന് പ്രിവിലേജ് കമ്മിറ്റി രാജ്യസഭ ചെയർമാനോട് ശുപാര്‍ശ ചെയ്‌തിരുന്നു. തുടര്‍ന്നാണ്, ജഗ്‌ദീപ് ധന്‍കര്‍ വിഷയത്തില്‍ ഇടപെട്ടത്.

ALSO READ: പെരിന്തല്‍മണ്ണയില്‍ അനുമതിയില്ലാതെ മ്യുസിക് ഫെസ്റ്റ് സംഘടിപ്പിച്ചവര്‍ക്ക് പിഴയിട്ട് നഗരസഭ; രണ്ട് പേര്‍ അറസ്റ്റില്‍

സിപിഐഎമ്മിന്റെ ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം,എഎ റഹീം ,ഡിഎംകെയുടെ മുഹമ്മദ് അബ്ദുള്ള, സന്തോഷ് കുമാർ പി, കോൺഗ്രസിൻ്റെ ജെബി മാത്തർ, എൽ ഹനുമന്തയ്യ, നീരജ് ഡാംഗി, രാജ്മണി പട്ടേൽ, കുമാർ കേത്കർ, ജിസി ചന്ദ്രശേഖർ എന്നീ എംപിമാരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News