സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. സോണിയാ ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടാൻ സാധ്യത. ഈ മാസം 27 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്ന് മത്സരിപ്പിക്കാൻ മുൻ റിസർവ്വ് ബാങ്ക് ഗവർണർ രഘുറാം രാജനേയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട് .
Also read:ലക്ഷദ്വീപ്, ഗള്‍ഫ് വിമാനങ്ങള്‍ കൂടും; യാത്രാനിരക്കും കുറയും; കൂടുതല്‍ സര്‍വീസുകളുമായി സിയാല്‍
രാജ്യസഭ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, കർണ്ണാടക , തെലങ്കാന പിസിസികള്‍ രംഗത്തു വന്നിട്ടുണ്ട്. സോണിയാഗാന്ധിയുടെ സാന്നിധ്യം പാർലമെൻ്റിൽ അനിവാര്യമാണെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് . ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെങ്കിൽ രാജ്യസഭയിൽ സോണിയാ ഗാന്ധി വേണമെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
സോണിയാഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍ പ്രദേശ് പിസിസി അധ്യക്ഷ പ്രതിഭാ സിങ് രംഗത്ത് വന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ റായ്ബറേലിയില്‍ സോണിയാഗാന്ധി മത്സരിച്ചില്ലെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും മകളുമായ പ്രിയങ്കാഗാന്ധി സ്ഥാനാർത്ഥിയാകുന്നതിനാണ് സാധ്യത.
Also read:മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി; കൊല്ലം ജില്ലയില്‍ ഫെബ്രുവരി 29ന്
പ്രിയങ്ക തെലങ്കാനയിൽ നിന്നും കർണ്ണാടകയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് ഇരു പി സി സികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, മഹാരാഷ്ട്രയില്‍ നിന്നും റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായാണ് വിവരം. രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here