നരേന്ദ്രമോദിയും പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

നരേന്ദ്ര മോദിയും മോദിയുടെ പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് പോലും സുരക്ഷിതമല്ലെന്ന് രണ്ടു പേര്‍ നുഴഞ്ഞുകയറിപ്പോള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍
പോലും പ്രതികരിച്ചില്ല. എംപിമാരെ സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. ദോശ ചുടുന്നതുപോലെ നിയമങ്ങള്‍ ഒരു ചര്‍ച്ച പോലുമില്ലാതെ പാസാക്കിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി പൊലീസ് സഹകരണ സംഘം

അയോധ്യയിലെ രാമക്ഷേത്രം സുപ്രീം കോടതി പറഞ്ഞാണ് നിര്‍മിച്ചതെന്ന് പറയുന്നവര്‍ കോടതി വിധിയുടെ മറ്റു ഭാഗങ്ങള്‍ പറയുന്നില്ല
മതപുരോഹിതന്റെ വേഷമല്ല പ്രധാനമന്ത്രി കെട്ടേണ്ടത്. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം ദ്രുതഗതിയില്‍ വര്‍ഗീയവല്‍ക്കരിക്കുന്നു. മാധ്യമങ്ങള്‍ മോദിയുടെ ദുഷ്‌കൃത്യങ്ങള്‍ പറയുന്നില്ല. മോദിയുടെ മുമ്പില്‍ സാഷ്ടാംഗം ചെയ്യുന്ന മാധ്യമങ്ങളയെ കാണാനാവുന്നുള്ളൂ. ലോകത്ത് ഒരിടത്തും ഇതുപോലെ ന്യൂനപക്ഷങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആറ്റുകാല്‍ പൊങ്കാല: സഞ്ചരിക്കുന്ന കളിമണ്‍പാത്ര വിപണന ശാല ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News