എന്തുകൊണ്ട് 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ബില്‍ പാസാക്കിയില്ലെന്ന ചോദ്യവുമായി കപില്‍ സിബല്‍ എംപി. അദ്ദേഹത്തിന് അത് പാസാക്കാന്‍ നേരത്തെ കഴിയുമായിരുന്നു. പത്ത് വര്‍ഷം മുന്‍പ് അവര്‍ അതിനെ പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ഇത് വളരെ നേരത്തെ തന്നെ പാസാക്കുമായിരുന്നു.
വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് അവരുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു, അതിനര്‍ത്ഥം അവര്‍ ആദ്യം ചെയ്യേണ്ടത് 2014ല്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ വയ്ക്കുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഈ ബില്ല് പാസാക്കിയത് 2024ലെ തെരഞ്ഞെടുപ്പിന്റെ അവസാനത്തിലാണ്.
രാജ്യത്തെ വനിതകളെ പരിഗണിക്കുന്നതുകൊണ്ടൊന്നുമല്ല ഇപ്പോള്‍ അവര്‍ ഈ ബില്ല് പാസാക്കിയതെന്ന് ഞങ്ങള്‍ക്കറിയാം. സെന്‍സസും മണ്ഡലപുനര്‍നിര്‍ണ്ണയവും കഴിഞ്ഞ് 2029ലേ ഇത് നടപ്പാക്കൂ. ഇപ്പോള്‍ അവര്‍ നമുക്ക് 2047നെ കുറിച്ചുള്ള സ്വപ്നങ്ങള്‍ വില്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here