ഖലിസ്ഥാന്‍ ഭീഷണി ഫോണ്‍ കോള്‍; ജഗ്ദീപ് ധന്‍കറിന് കത്ത് നല്‍കി ശിവദാസന്‍ എംപി

ഖലിസ്ഥാന്‍ സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍ നിന്നും ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി രാജ്യസഭ ഡോ. വി ശിവദാസന്‍ എംപി ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന് കത്ത് നല്‍കി.

ALSO READ: ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, വ്യക്തികളല്ല ഫിറ്റ്‌നസ് തുടരുകയാണെങ്കില്‍ വിരാട് കോലിയ്ക്കും രോഹിത്ശര്‍മയ്ക്കും 2027 ലോകകപ്പ് അപ്രാപ്യമാകില്ല

എഎ റഹീം എംപിക്കൊപ്പം ഐജിഐ എയര്‍പോട്ട് ലോഞ്ചിലിരിക്കുമ്പോഴാണ് തനിക്ക് ഭീഷണി കോള്‍ ലഭിച്ചതെന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഖലിസ്ഥാന്‍ റെഫറണ്ടം അംഗീകരിക്കാന്‍ കഴിയാത്തവര്‍ വീട്ടിലിരുന്നാല്‍ മതി, പാര്‍ലമെന്റിലേക്ക് വരണ്ടെന്നും പാര്‍ലമെന്റും ചെങ്കോട്ടയും അടക്കം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നുമായിരുന്നു ഭീഷണിയെന്ന് കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News