ദില്ലി സര്‍വീസസ് ബില്ല് രാജ്യസഭയിലും പാസാക്കി. 131 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 102 പേര്‍ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചത്. ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ആംആദ്മിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് അമിത് ഷാ ഉന്നയിച്ചത്.
also read- ‘ഐഎഎസ് സ്വപ്‌നം സഫലമാവാത്തതിനാല്‍ പോകുന്നു’; ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കിയ നിലയില്‍
ദില്ലി സര്‍വീസസ് ബില്‍ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ദില്ലി സര്‍വീസസ് ബില്‍ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബില്ലെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് ഈ ബില്‍ ആദ്യമായി കൊണ്ടുവന്നതെന്നും അതില്‍നിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ദില്ലി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എന്‍സിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ദില്ലി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ ഈ വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.
also read- ‘മണിപ്പൂരില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോ?; വെല്ലുവിളിച്ച് അമിത് ഷാ
ദില്ലി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിറ്ററി (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സ് 2023) മേയ് 19നാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. പുതുതായി രൂപീകരിച്ച നാഷനല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിയില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here