രാജ്യസഭ സീറ്റ്: ആവശ്യം പാണക്കാട് സാദിക്കലി തങ്ങളെ അറിയിക്കുമെന്ന് പികെ ഫിറോസ്

രാജ്യസഭ സീറ്റിന്റെ കാര്യത്തില്‍ യൂത്ത് ലീഗിന്റെ ആവശ്യം പാണക്കാട് സാദിക്കലി തങ്ങളെ അറിയിക്കുമെന്ന് പി കെ ഫിറോസ്. യൂത്ത് ലീഗിന്റെ ആവശ്യം കൂടി പരിഗണിച്ചായിരിക്കും മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന് സാദിക്കലി തങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ALSO READ: ദില്ലി മദ്യനയ കേസ്; ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി

സീറ്റിനെ ചൊല്ലി പാര്‍ട്ടിയ്ക്കുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകില്ല. രാജ്യസഭ സീറ്റ് ആവശ്യം യൂത്ത് ലീഗ് നേരത്തെ ഉന്നയിച്ചതാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റേതാണ് അവസാന വാക്കെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് കാസറഗോഡ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration