ലേഖനം എഴുതിയതിന്റെ പേരില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയോട് രാജ്യസഭ സെക്രട്ടേറിയേറ്റ് വിശദീകരണം ചോദിച്ചു

ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ദങ്കര്‍ വിളിച്ചുവരുത്തി വിശദീകരണം തേടി. ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്നുള്ള നടപടി കേട്ടുകേള്‍വി ഇല്ലാത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്നും ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനുള്ള ശ്രമമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു.

കര്‍ണാടകത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അമിത്ഷാ കേരളത്തെ അവഹേളിച്ച് സംസാരിച്ചത്. കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാന്‍ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മോദി നയിക്കുന്ന ബിജെപിക്ക് മാത്രമേ കര്‍ണാടകത്തെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് അമിത്ഷാ പ്രസംഗിച്ചത്. ഇതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് കഴിഞ്ഞ ഫെബ്രുവരി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരിലാണ് കേട്ടുകേള്‍വിയില്ലാത്ത നടപടി ഉണ്ടാരിക്കുന്നത്. ലേഖനത്തിനെതിരെ കേരളത്തിലെ ബിജെപി നേതാവ് പി സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലേഖനം രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെന്ന് ബിജെപി നേതാവ് ആരോപിക്കുന്നു. രാജ്യസഭ ചെയര്‍മാന് മതിയായ വിശദീകരണം നല്‍കിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി അറിയിച്ചു. അതേ സമയം ലേഖനം എഴുതിയതിന്റെ പേരില്‍ ചെയര്‍ വിശദീകരണം തേടിയത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനം നടത്താനുള്ള ഭരണഘടനപരമായ അവകാശം ഹനിക്കപ്പെടുകയാണ്. കടമകള്‍ നിര്‍വഹിക്കുന്നത് ഭയപ്പെടുത്തി തടയാനാണ് ശ്രമമെന്നും ബിജെപിയുടെ പരാതിയുടെ സ്വഭാവം തന്നെ അപലപനീയമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി .അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. എംപിമാര്‍ മാധ്യമങ്ങളില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ ഇടപെടാന്‍ ലോക്‌സഭ സ്പീക്കര്‍ക്കോ രാജ്യസഭ അധ്യക്ഷനോ അധികാരമില്ലെന്നാണ് ഭരണഘടന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News