വൈദ്യുതീകരിച്ച ഷൊര്‍ണൂര്‍- നിലമ്പൂര്‍ പാതയിലൂടെ സര്‍വീസ് നടത്തുന്ന ആദ്യ ഇലക്ട്രിക് ലോക്കോ ട്രെയിന്‍ ആകാൻ രാജ്യറാണി എക്സ്‌പ്രസ്സ് (16349). നാളെ രാവിലെ നിലമ്പൂര്‍ റോഡ് സ്റ്റേഷന്‍ വരെ ഇലക്ട്രിക് ലോക്കോയില്‍ ആയിരിക്കും രാജ്യറാണി സര്‍വീസ് നടത്തുക.
ഡിസംബർ 31ന് രാത്രി ഒമ്പതിന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് പുറപ്പെട്ട രാജ്യറാണി ബുധനാഴ്ച രാവിലെ ആറിനാണ് നിലമ്പൂർ റോഡ് സ്റ്റേഷനിലെത്തുക. ഷോർണൂർ ജങ്ഷനിൽ നിന്നുള്ള ഒറ്റവരി പാതയാണിത്. ഏറെ സുന്ദരമായ പ്രകൃതിദൃശ്യങ്ങളാണ് പാതയ്ക്കുള്ളത്. എന്നാൽ സ്റ്റേഷനുകളുടെ നവീകരണത്തിൻ്റെ ഭാഗമായി പല വൻ മരങ്ങളും മുറിച്ചുമാറ്റി പഴയ ഭംഗി നഷ്ടപ്പെട്ടിട്ടുണ്ട്.
Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്ന് മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം
നേരത്തേ, പാലക്കാട് അമൃത എക്സ്‌പ്രസ്സിൻ്റെ ഭാഗമായിരുന്ന രാജ്യറാണി പിന്നീട് സ്വതന്ത്ര ട്രെയിൻ ആകുകയായിരുന്നു. ഈ പാതയിലെ ഏക എക്സ്‌പ്രസ്സ് ട്രെയിനാണിത്. അതിനിടെ, പുതുവര്‍ഷം മുതല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം ഉണ്ടാകും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം ഉണ്ടാകുക. ഇതിനൊപ്പം ചില ട്രെയിനുകളുടെ വേഗതയിലും മാറ്റം ഉണ്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here