കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും . രാജസ്ഥാനിൽ നിന്നാകും സോണിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും . ഇന്ന് തന്നെ സോണിയ ഗാന്ധി ജയ്പൂരിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. രാജ്യസഭയിലേക്ക് ഈ മാസം 27 ന് തെരഞ്ഞെടുപ്പ് നടക്കുന്ന 56 സീറ്റുകളിൽ 10 സീറ്റുകളിലാണ് കോൺഗ്രസിന് വിജയം ഉറപ്പുള്ളത്. ഇതിൽ രാജസ്ഥാനിൽ വിജയം ഉറപ്പുള്ള സീറ്റിൽ സോണിയാ ഗാന്ധി സ്ഥാനാർത്ഥിയാകും. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ദില്ലിയിലെത്തി രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനുള്ള തീരുമാനം ഈ കൂടിക്കാഴ്ച്ചയിലാണ് ഉണ്ടായത്.
ALSO READ: ദില്ലി ചലോ മാർച്ച്: പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ
കർണ്ണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് പി സി സികൾ സോണിയയ്ക്ക് സ്ഥാനാർത്ഥിത്വം നൽകാൻ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാൻ ഹൈക്കമാൻഡ് സോണിയയ്ക്കായി തെരഞ്ഞെടുക്കുകയായിരുന്നു . ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റിൽ നിന്ന് സോണിയാ ഗാന്ധി ലോക് സഭയിലേക്ക് മത്സരിക്കില്ലെന്ന് ഉറപ്പായതോടെ ഇവിടെ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യത. ബിജെപി ഇക്കുറി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ വിജയമാണ് ലക്ഷ്യമിടുന്നത്. എന്നാൽ കോൺഗ്രസാകട്ടെ ഹിന്ദി ഹൃദയ ഭൂമിയിൽ നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള കഠിന പ്രയ്തനത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജസ്ഥാനിലെ പാർട്ടി ഘടകത്തിനൊപ്പം നേതൃത്വവും ഗാന്ധി കുടുംബവും ഉണ്ടെന്ന സന്ദേശം നൽകാനാണ് സോണിയാ ഗാന്ധിയുടെ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർത്ഥിത്വത്തിലൂടെ ഹൈക്കമാൻഡ് ശ്രമിക്കുന്നത്.
ALSO READ: മൂന്നുദിവസമായി നടക്കുന്ന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് അവസാനിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here