രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭയിലെ ഒഴിവുളള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. 15 സംസ്ഥാനങ്ങളിലായി 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരന്‍, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഫെബ്രുവരി 15 നാണ് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി. തെരഞ്ഞെടുപ്പ് നടക്കുന്ന 27ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.

Also Read: ഗവർണർക്കെതിരെ കൊല്ലത്ത് എസ്എഫ്ഐ വിചാരണ സദസ് സംഘടിപ്പിച്ചു

13 സംസ്ഥാനങ്ങളിലായിട്ടുള്ള അന്‍പത് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും. ബാക്കിയുള്ള രണ്ട് സംസ്ഥാനങ്ങളിലായി ആറ് അംഗങ്ങളുണ്ട്. ഇവരുടെ കാലാവധി ഏപ്രില്‍ മൂന്നിനും അവസാനിക്കും. രാജ്യസഭയിലെ മൂന്നിലൊരു ഭാഗം അംഗങ്ങള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്ഥാനമൊഴിയും. ഓരോ നിയമസഭയിലെയും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരാണ് രാജ്യസഭ അംഗത്തിന് വോട്ട് ചെയ്യുക. ഇവരാണ് അംഗത്തെ തെരഞ്ഞെടുക്കുന്നതും. ഇവര്‍ക്ക് ഏത് സ്ഥാനാര്‍ത്ഥിക്ക് മുന്‍ഗണന നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വോട്ട് ലഭിക്കുക.

Also Read: ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലുപ്രസാദ് യാദവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News