കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലും റിസർവേഷൻ ഭേദഗതി ബില്ലും രാജ്യസഭാ പാസാക്കി. പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചതിനു പിന്നാലെ ശബ്ദവോട്ടോടെയാണ് ഇരു ബില്ലുകളും പാസാക്കിയത്. അതേസമയം പ്രതിപക്ഷത്തെ കടന്നാക്രമിച്ച അമിത് ഷാ പാക്ക് അധീന കശ്മീർ ഇന്ത്യയുടേതെന്നും പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളിക്കളഞ്ഞതിന്റെ അത്മവിശ്വാസത്തിൽ ആയിരുന്നു രാജ്യസഭയിൽ ജമ്മു കശ്മീർ ബില്ലുകളിൽ അമിത് ഷായുടെ മറുപടി പ്രസംഗം. പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് അമിത് ഷാ മറുപടി പറഞ്ഞത്. കാശ്മീരിന്റെ വികസനം തടയുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് വിമർശിച്ച അമിത് ഷാ ജാവഹർ ലാൽ നെഹ്‌റുവിനെയും വിമർശിച്ചു. പാക്ക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമെന്നും അമിത് ഷാ പറഞ്ഞു.
ALSO READ: കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീടിന് സമീപം സ്‌ഫോടനം
ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ അതിരൂക്ഷ വിമർശനാണ് ഉയർത്തിയത്. ജമ്മു കാശ്മീരിന്റെ കാര്യത്തിൽ മനുഷ്വത്വ ലംഘനമാണ് നടക്കുന്നതെന്നും ജനാധിപത്യ വിരുദ്ധമയാണ് കാര്യങ്ങൾ നടക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കശ്മീർ മുൻ ലെഫ് ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലുകളോട് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിക്കുമോ എന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചെങ്കിലും ആ പരാമർശം സഭാ രേഖയിൽ നിന്നും നീക്കം ചെയ്തു.
ALSO READ: കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ വീടിന് സമീപം സ്‌ഫോടനം
അമിത് ഷായുടെ മറുപടി പ്രസംഗത്തിലെ പരമർശങ്ങളിൽ പ്രതിപക്ഷം പ്രതിഷേധിച്ചു സഭ ബഹിഷ്ക്കരിച്ചതിനു പിന്നാലെ ശബ്ദവോട്ടോടെ കശ്മീർ പുനഃസംഘടനാ ഭേദഗതി ബില്ലും കശ്മീർ റിസർവേഷൻ ഭേദഗതി ബില്ലും പാസക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here