രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാലാമത് പൊതുസമ്മേളനം നടന്നു

രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ നാലാമത് പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. സെപ്റ്റംബർ 24 ഞായറാഴ്ചയായിരുന്നു പരിപാടി നടന്നത്. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നപോളി പ്രൊവിൻസ് സെക്രട്ടറി. റാഫേൽ വിതിയെല്ലോ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ സംഘടന ചെയർമാൻ സി. ഐ. നിയാസ് അധ്യക്ഷനായി. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന സംഘടന ആയ എഫ്.ജി സി.ഐ പ്രതിനിധികളായ മാറ, ഘയ്തനോ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം സാബു സ്കറിയയും അനുശോചന പ്രമേയം ടി പി സുരേഷും അവതരിപ്പിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ബിന്ദു വയനാടും സാമ്പത്തിക റിപ്പോർട്ട് ശരത് അവതരിപ്പിരിക്കുകയും ചെയ്തു.

ALSO READ:ചാന്ദ്രയാന്‍ 3 ; ലാൻഡറും റോവറും ഇനി ഉണർന്നേക്കില്ല

പുതിയ ഭരണസമിതിക്കായി 31 അംഗ സെൻട്രൽ കമ്മിറ്റിയെ പൊതുസമ്മേളനം തിരഞ്ഞെടുത്തു. പുതിയ ജനറൽ സെക്രട്ടറിയായി സി.ഐ നിയാസിനെയും ചെയർമാനായി സാബു സ്കറിയെയും ഖജാൻജിയായി ശരത്തിനെയും തിരഞ്ഞെടുക്കപ്പെട്ടു. വരും നാളുകളിൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാനും അതുപോലെ പ്രവാസികളുടെ ന്യായമായ പ്രശ്നങ്ങളിൽ ഇടപെടാനും സമ്മേളനം ആഹ്വാനം ചെയ്തു. പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ ഓരോ സ്റ്റേറ്റിൽ നിന്നും സഖാക്കൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News