നടി രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ മയക്കുമരുന്നു കേസില്‍ പിടിയില്‍

ബോളിവുഡ് താരം രാകുല്‍ പ്രീത് സിംഗിന്റെ സഹോദരന്‍ അമന്‍ പ്രീത് സിംഗ് മയക്കുമരുന്നു കേസില്‍ ഹൈദരാബാദ് പൊലീസിന്റെ പിടിയിലായി. അമനൊപ്പം മറ്റു നാലു പേരും പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അമന് പുറമേ അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദനന്‍, നിഖില്‍ ദമാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നൈജീരിയന്‍ സ്വദേശികളുമായുള്ള ബന്ധം അന്വേഷിക്കുകയാണ് പൊലീസ്.

ALSO READ: സംസ്ഥാനത്ത് രൂക്ഷമാകുന്ന പക്ഷിപ്പനി; കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ജെ ചിഞ്ചുറാണി

കഴിഞ്ഞ ദിവസം നടന്ന കൊക്കെയ്ന്‍ വേട്ടയുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്ര പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ഇവര്‍ മയക്കുമരുന്ന് ഇടപാടു നടത്തിയിട്ടുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News