ജനപങ്കാളിത്തത്തിനൊപ്പം പ്രമുഖ സാമുദായിക നേതാക്കളുടെ സാന്നിധ്യവും; ശ്രദ്ധ നേടി പൗരത്വ നിയമഭേദഗതിക്കെതിരായ റാലി

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിൻ്റെ പ്രതിഷേധം വിളിച്ചോതുന്നതായി കോഴിക്കോട് കടപ്പുറത്തെ ജനമുന്നേറ്റം. വൈകീട്ട് 7 മണിയോടെ കടപ്പുറം ജനസാഗരമായി. ജനപങ്കാളിത്തത്തിനൊപ്പം പ്രമുഖ സാമുദായിക നേതാക്കളുടെ സാന്നിധ്യം കൊണ്ടും റാലി ശ്രദ്ധ നേടി.

ALSO READ: അമിത വേഗതക്ക് പരിഹാരം വേണം, സർക്കാർ എടുത്ത നടപടികളിൽ വിശ്വാസമുണ്ട്: അനന്തുവിന്റെ അച്ഛൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം എടുത്ത ധീരമായ നിലപാട് ശ്ലാഘനീയമെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു.എൽ ഡി എഫ് മുന്നേറ്റത്തെ അഭിനന്ദിക്കുന്നതായി കാന്തപുരം വിഭാഗം നേതാവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി പറഞ്ഞു.ആത്മധൈര്യം പകരുന്നതാണ് സി പി ഐ (എം) നിലാപാടെന്ന് എം ഇ എസ് പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു

എളമരം കരീം എം പി അധ്യക്ഷത വഹിച്ചു. കെ കെ ശൈലജ ടീച്ചർ, കേരള ദളിത് ഫെഡറേഷൻ പ്രസിഡൻ്റ് പി രാമഭദ്രൻ, ഡോ. ഐ പി അബ്ദുൾ സലാം, കെ പി രാമനുണ്ണി, കെ സജാദ് എന്നിവർ സംസാരിച്ചു.മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അവസാന തീയതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News