ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് എസ്ടി പദവി; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റാലി, ലക്ഷ്യം വര്‍ഗീയലഹള?

ത്രിപുരയില്‍ ജനജാതി സുരക്ഷാ മഞ്ചയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25ന് റാലി നടത്തും. ഗ്രോത്രവര്‍ഗത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ എസ്ടി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി. പ്രതിപക്ഷത്തിന്റെ നിരന്തരമായ എതിര്‍പ്പ് വകവയ്ക്കാതെയാണ് ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിക്കുന്ന ജനജാതി സുരക്ഷാ മഞ്ച റാലിക്കുള്ള തയ്യാറെടുപ്പ് നടത്തുന്നത്.

ഏതെങ്കിലും ഒരു മതത്തിനോ വിഭാഗത്തിനോ തങ്ങള്‍ എതിരല്ല. എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ച ശേഷം ഇരിട്ടി ഗുണങ്ങള്‍ നേടുന്നവരുണ്ട്. അതിനാല്‍ ഡിസംബര്‍ 25ന് ഒരു റാലി സംഘടിപ്പിക്കുകയാണ്. ക്രിസ്തുമതം സ്വീകരിച്ച ഗോത്രവിഭാഗത്തിലുള്ളവരെ എസ്ടി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.- സംഘടനയിലെ അംഗമായ മിലന്‍ റാണി ജാമാതിയ അഭിപ്രായപ്പെട്ടു.

ALSO READ: വീട്ടിൽ സംഘടിപ്പിച്ച ഭജന ആസ്വാദിച്ച് എ ആര്‍ റഹ്മാന്‍; വീഡിയോ വൈറൽ

ഇത്തരം ഒരു ആവശ്യം ആദ്യം ഉയര്‍ന്നുവന്നത് 1966- 67 കാലഘട്ടത്തില്‍ എംപി കാര്‍ത്തിക് ഒരാംഗിന്റെ നേതൃത്വത്തിലാണെന്നും പിന്നീട് 1970കളില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ ശുപാര്‍ശയും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.

അതേസമയം വിവിധ ജില്ലകളിലായി റാലി സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. രാജ്യത്തുടനീളം 14 റാലികള്‍ നടന്നു കഴിഞ്ഞു. കൂടുതല്‍ റാലികള്‍ സംഘടിപ്പിക്കും. വമ്പന്‍ റാലിയായ ചലോ ദില്ലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നും ഇന്ത്യന്‍ രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും മഞ്ച അംഗങ്ങള്‍ വ്യക്തമാക്കി.

ALSO READ: ഡോ ഷഹ്നയുടെ ആത്മഹത്യ; ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

അതേസമയം ഇത്തരമൊരു റാലി സംഘടിപ്പിക്കുന്നതിന് പിന്നില്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഡാലോചനയാണെന്ന് സിപിഐഎം, കോണ്‍ഗ്രസ്, പീപ്പിള്‍സ് കോണ്‍ഗ്രസ്, ത്രിപുര മോത എന്നീ പാര്‍ട്ടികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News