ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് റാഞ്ചിയില്‍ നടക്കും

ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഇന്ന് റാഞ്ചിയില്‍ നടക്കും. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് റാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ലാലു പ്രസാദ് യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം നടക്കുന്ന മഹാറാലി പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാകും. ജെ എം എം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് റാലി. വൈകിട്ട് 3 മണിക്ക് റാഞ്ചിയിലെ പ്രഭാത് താര മൈതാനത്ത് നടക്കുന്ന റാലിയില്‍ പ്രതിപക്ഷ നിരയിലെ നേതാക്കള്‍ അണിനിരക്കും.

ALSO READ:ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് അവതരിപ്പിച്ച് ടൊയോട്ട

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ്, തേജസ്വി യാദവ്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. പതിനായിരങ്ങളെ അണിനിരത്തി ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും കരുത്തും തെളിയിക്കുന്നതാകും മഹാറാലി. നേരത്തേ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യ സഖ്യം ദില്ലി രാംലീല മൈതാനത്ത് മഹാറാലി നടത്തിയിരുന്നു. അതേസമയം പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ സിപിഎംഎം ജനല്‍ സെക്രട്ടറി സീതറാം യെച്ചുരി റാലിയില്‍ പങ്കെടുക്കില്ല.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മ്മത ബാനര്‍ജിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മേയ് 13 മുതല്‍ ജൂണ്‍ 1 വരെ 4 ഘട്ടങ്ങളിലായാണു ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ്. പ്രഭാത് താര മൈതാനിയില്‍ റാലിയോട് അനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ:2026ല്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News