ആദ്യ കണ്‍മണിയുടെ പേര് വെളിപ്പെടുത്തി രാംചരണും ഉപാസനയും

തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസനയും തങ്ങളുടെ ആദ്യ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് രാം ചരണ്‍ പേര് ആരാധകരെ അറിയിച്ചത്. ക്ലിന്‍ കാര കോനിഡേല എന്നാണ് മകള്‍ക്കു നല്‍കിയ പേര്. ദെവീകമായ അനുഭവം സമ്മാനിക്കുന്ന വളരെ പരിശുദ്ധമായ ഊര്‍ജം എന്നതാണ് ഈ പേര് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Also Read: ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ്പ് സ്വെറ്റര്‍ ലേലത്തില്‍

ജൂണ്‍ 20-ാം തീയതി രാവിലെയാണ് ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞുണ്ടാകുന്നത്. അടുത്തിടെ, ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, വൈകി നടന്ന ഗര്‍ഭധാരണത്തെക്കുറിച്ച് ഉപാസന തുറന്ന് പറഞ്ഞിരുന്നു. ‘സമൂഹം ആഗ്രഹിച്ചപ്പോഴല്ല, ഞങ്ങള്‍ ആഗ്രഹിച്ചപ്പോള്‍ അമ്മയാകാന്‍ സമയം തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഇത് ഏറ്റവും നല്ല സമയമാണെന്ന് ഞാന്‍ കരുതുന്നു, ഞങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ സാമ്പത്തികമായി സുരക്ഷിതരാണ്.’

സംഗീത സംവിധായകനും ഗായകനുമായ കാല ഭൈരവ രാമചരണിന്റെ കുഞ്ഞിനായി ഒരു ഗാനം ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News