രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

നടന്‍ രാംചരണ്‍ തേജയ്ക്കും ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാദാബിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. പതിനൊന്നാം വിവാഹവാര്‍ഷികത്തിലാണ് രാംചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയെത്തുന്നത്.

Also Read- ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പല്‍ കാണാതായി

അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു രാംചരണിന്റേയും ഉപാസനയുടേയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ കൂടിയാണ് ഉപാസന. അച്ഛനാകാന്‍ പോകുന്ന വിവരം രാംചരണ്‍ നേരത്തേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Also Read- ധീരജ് വധക്കേസ് മുഖ്യപ്രതി നിഖില്‍ പൈലി യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക്; ശുപാര്‍ശ നല്‍കിയത് ചാണ്ടി ഉമ്മന്‍

അതേസമയം, ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഗെയിം ചെയ്ഞ്ചര്‍’ ആണ് രാം ചരണിന്റെ പുതിയ ചിത്രം. കാര്‍ത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്റെ കഥ. കിയാര അഡ്വാനി നായികയാകുന്ന സിനിമയില്‍ ജയറാമും പ്രധാന വേഷത്തിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News