നായകനാകാൻ താല്‍പര്യമുണ്ട്; വിരാട് കോഹ്‌ലിയായി രാംചരൺ ?

വിരാട് കോഹ്ലിയുടെ ജീവചരിത്ര സിനിമ വരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിരാട് ആയി ആരെത്തും എന്ന ചോദ്യങ്ങളും ഇതിനോടകം ഉയർന്നിരുന്നു. ഇപ്പോഴിതാ വിരാട് കോഹ്ലിയായി വേഷമിടുന്നത് ആര്‍ആര്‍ആര്‍ താരം രാം ചരൺ എന്ന് റിപ്പോർട്ട്. വിരാട് കോഹ്ലിയുടെ ബയോപ്പിക്കില്‍ നായകനാകാൻ തനിക്ക് താല്‍പര്യമുണ്ട് എന്ന് അടുത്തിടെ രാം ചരണ്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോഹ്‍ലിയുടെ ബയോപിക് റൈറ്റ്‍സില്‍ ഇതുവരെ വ്യക്തതയൊന്നും വന്നിട്ടില്ല.

ALSO READ:‘എനിക്ക് വല്ലാതെ നെഞ്ച് വേദനിക്കുന്നു; ആപത്ത് വരുന്നത് പോലെ; മാരിമുത്തുവിന്റെ അവസാന ഡയലോഡ്

ധോണിയുടെ ബയോപ്പിക് റൈറ്റ് 100 കോടിക്കായിരുന്നു വിറ്റുപോയത്. എന്നാല്‍ വിരാട് കോലിക്ക് 100 കോടിയില്‍ അധികം ലഭിച്ചേക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

അതേസമയം ബോളിവുഡില്‍ പല നടൻമാരെയും കോഹ്ലിയായി ചിത്രത്തില്‍ വേഷമിടാൻ സമീപിച്ചു എന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് രാം ചരണിന്റെ പേര് ഉയർന്ന് വന്നത്. ലോകമെമ്പാടും താര മൂല്യമുള്ള വ്യക്തിയാണ് വിരാട്.

ALSO READ:ഇന്ത്യ തെരയുന്ന കൊടും കുറ്റവാളി കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here