ഓസ്‌കറില്‍ നാട്ടു നാട്ടുവിന് ചുവടുവയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി രാം ചരണ്‍

ഓസ്‌കറില്‍ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം നടന്‍ രാം ചരണ്‍ ചുവടുവയ്്ക്കാനില്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തു കൊണ്ട് ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’വിനൊപ്പം ചുവടുവച്ചില്ലെന്നതിന്റെ കാരണം വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് രാം ചരണ്‍. ഓസ്‌കര്‍ വേദിയില്‍ ചുവടുവയ്ക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ ഇതിനായി ആരും ക്ഷണിച്ചില്ലെന്നുമാണ് രാം ചരണ്‍ വെളിപ്പെടുത്തുന്നത്.

‘ഓസ്‌കര്‍ വേദിയില്‍ ‘നാട്ടുനാട്ടു’വിനൊപ്പം ചുവടുവയ്ക്കാന്‍ ഒരുക്കമായിരുന്നു. ഒരു വിളിക്കായി കാത്തിരുന്നു. പക്ഷെ അതുണ്ടായില്ല. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. ഇനി അതേക്കുറിച്ചു സംസാരിക്കാതിരിക്കുന്നതാവും നല്ലത്. ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’വിനായി ചുവടുവച്ചവര്‍ ഗംഭീരമായാണ് അത് ചെയ്തത്. പല വേദികളും ഞങ്ങള്‍ ആ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാന്തമായിരുന്ന്, മറ്റുള്ളവര്‍ ഇന്ത്യക്ക് വേണ്ടി ചുവടുവയ്ക്കുന്നതു കാണുന്നു. ‘നാട്ടു നാട്ടു’ ഞങ്ങളുടെ മാത്രമല്ല, ഇന്ത്യയുടെ ഗാനമാണ്. നമ്മുടെ രാജ്യത്തെ ജനങ്ങളാണ് ഓസ്‌കര്‍ വേദിവരെ ഞങ്ങളെ എത്തിച്ചത്’ എന്നായിരുന്നു ഈ വിഷയത്തില്‍ രാം ചരണിന്റെ പ്രതികരണം.

രാം ചരണും ജൂനിയര്‍ എന്‍ടിആറും ചടുലമായ ചുവടുകള്‍ കൊണ്ട് ത്രസിപ്പിച്ച ‘നാട്ടു നാട്ടു’ പാട്ടിന്റെ ഗാനരംഗം ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു. എംഎം കീരവാണിയുടെ ഈണത്തില്‍ പുറത്തിറങ്ങിയ രാജമൗലിയുടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഓറിജിനല്‍ സോങ്ങ് വിഭാഗത്തിലാണ് ഓസ്‌കര്‍ നേടിയത്. അഭിനേത്രി ദീപിക പദുക്കോണായിരുന്നു ഓസ്‌കര്‍ വേദിയില്‍ ‘നാട്ടു നാട്ടു’വിനെ പരിചയപ്പെടുത്തിയത്. വേദിയില്‍ ഗാനം ലൈവായി ആലപിക്കുകയും ചെയ്തിരുന്നു. ഗായകരായ കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചുമായിരുന്നു ഓസ്‌കര്‍ വേദിയില്‍ ഗാനം ആലപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News